സങ്കടം മാറിയ നിമിഷം,മിന്നല്‍ മുരളിയിലെ അച്ഛനും മകനും, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജനുവരി 2022 (09:11 IST)
മിന്നല്‍ മുരളി പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ജോസ് മോന്‍ എന്ന കഥാപാത്രത്തിനായി. വസിഷ്ഠ് എന്ന കുട്ടി താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ അജു വര്‍ഗീസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് വസിഷ്ഠ്.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയില്‍ അജു വര്‍ഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് വസിഷ്ഠ് ആയിരുന്നു. എന്നാല്‍ ആ സമയത്ത് അഞ്ചു വര്‍ഗീസിനെ കാണാന്‍ എന്ന സങ്കടം കുട്ടി മനസ്സിലുണ്ടായിരുന്നു.















A post shared by ACHU (@_suryadev_sajeesh)

മിന്നല്‍ മുരളിയില്‍ അജുവിന്റെ തന്നെ മകനായി അഭിനയിച്ചപ്പോഴാണെന്ന് അവന്റെ സങ്കടം മാറിയത്.സ്‌കൂളില്‍ നാടകത്തില്‍ ഒക്കെ വസിഷ്ഠ് അഭിനയിച്ചിട്ടുണ്ട്. സിനിമ മോഹം അങ്ങനെ ഉള്ളില്‍ കയറിയ കുട്ടി താരം പല ടിവി പരിപാടികളിലും മുഖം കാണിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :