1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress attack case prosecution gets 10 more days

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി

ഹൈക്കോടതി
നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്‌താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു.പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ജനുവരി 22നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. ജനുവരി 26 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
 
ഇത് അപ്രായോഗികമാണെന്നായിരുന്നു സർക്കാർ വാദം. ഇതേ തുടർന്നാണ് സാക്ഷി വിസ്താരത്തിനുള്ള സമയം നീട്ടുന്നത്.  അതിനിടെ, വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം