1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress Attacked Case Dileep's Phone

2017 ന് ശേഷം ആ ഫോണുകള്‍ ദിലീപ് മാറ്റി; അന്വേഷണസംഘം ചോദിച്ചിട്ടും ഫോണ്‍ കൊടുക്കാതെ നടന്‍, ഒളിച്ചുകളി തുടരുന്നു

Dileep
നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള ദിലീപ് അന്വേഷണസംഘവുമായി ഒളിച്ചുകളി തുടരുന്നു. 2017 ലാണ് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകള്‍ വധ ഗൂഢാലോചന കേസ് വന്നതിന് ശേഷം മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 
 
ദിലീപ് അടക്കമുള്ള പ്രതികളോട് ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ ഹാജാരാക്കിയിട്ടില്ല. പകരം ഇത്തരത്തില്‍ ഒരു കാര്യം ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഢാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം. 
 
നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയന്ത്രണം കടുപ്പിക്കും; കണ്ടെയ്ന്‍മെന്റ് സോണുകളും ലോക്ക്ഡൗണും വീണ്ടും