1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chathurmukham release date

മഞ്‌ജു വാര്യരുടെ ഹൊറര്‍ ത്രില്ലര്‍ 'ചതുർമുഖം' തിയേറ്ററുകളിലേക്ക്

മഞ്ജു വാര്യർ
ലോക്ക് ഡൗണിനു ശേഷം റിലീസിന് എത്തുന്ന ആദ്യ മഞ്ജു വാര്യർ ചിത്രമാകാൻ ചതുർമുഖം. നിരവധി ചിത്രങ്ങളാണ് നടിയുടെതായി പുറത്തുവരാനിരിക്കുന്നത്. ജാക്ക് ആൻഡ് ജിൽ, പടവെട്ട്, ദ പ്രീസ്റ്റ്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ മഞ്ജു ചിത്രങ്ങൾ ഉടൻ തന്നെ റിലീസ് പ്രഖ്യാപിക്കും. ആ കൂട്ടത്തിൽ ആദ്യം റിലീസിനെത്തുന്നത് ചതുർമുഖം ആണ്.
 
ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ഈ ഹൊറർ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
#MasterReview അടിപൊളി ‘മാസ്റ്റര്‍’; വിജയ് തകര്‍ക്കുന്നു - ലോകേഷിന്‍റെ മരണമാസ് ത്രില്ലര്‍ !