നരവീണ താടിയുമായി മമ്മൂട്ടി, 'ദ പ്രീസ്റ്റ്' പുത്തൻ ലുക്ക് തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജനുവരി 2021 (14:02 IST)
മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ‘ദ പ്രീസ്റ്റ്’ലെ പുതിയ നിർമാതാക്കൾ പുറത്തിറക്കി. സ്റ്റൈലിഷായി താടി വളർത്തിയ അതിമനോഹരമായ ലുക്കിലാണ് നടനെ കാണാനാകുന്നത്. തീയേറ്റർ തുറന്നാൽ ആദ്യം എത്തുന്ന മലയാള ചിത്രമായിരിക്കുമിത്. റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ പുറത്തുവന്ന പോസ്റ്ററുകളിലും മെഗാസ്റ്റാർ ഗംഭീര മേക്കോവറിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ, ‘ദ പ്രീസ്റ്റ്’ ടീം നാല് പോസ്റ്ററുകൾ പുറത്തിറക്കി.

നവാഗതനായ ജോഫിൻ ടി ചാക്കോ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണ്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :