ലൂസിഫർ തെലുങ്ക് റീമേക്കിൽ മഞ്‌ജുവാര്യരുടെ വേഷം ചെയ്യുന്നത് ആരെന്നറിയുമോ? !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജനുവരി 2021 (21:11 IST)
‘ലൂസിഫറിന്റെ’ തെലുങ്ക് റീമേക്ക് ഉടൻ ചിത്രീകരണം ആരംഭിക്കും. മെഗാസ്റ്റാർ ചിരഞ്ജീവി തെലുങ്കിൽ മോഹൻലാലിന്റെ വേഷം അവതരിപ്പിക്കും. നടൻ സത്യദേവും ചിത്രത്തിലുണ്ട്. അതേസമയം ചിത്രത്തിൻറെ കാസ്റ്റിംഗ് പൂർത്തിയായിട്ടില്ല.

സംവിധായകൻ മോഹൻ രാജ ഇപ്പോൾ നിരവധി അഭിനേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. മലയാളത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശനി രാമദാസിനെ തെലുങ്കിൽ അവതരിപ്പിക്കാൻ പ്രിയാമണി എത്തുന്നു. ഈ വേഷം അഭിനയിക്കാൻ പ്രിയാമണിയെ നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രിയാമണിയും ചിരഞ്ജീവിയും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെങ്കിടേഷിനൊപ്പം ‘നാരപ്പ’ എന്ന ചിത്രത്തിലാണ് പ്രിയാമണി ഇപ്പോൾ അഭിനയിക്കുന്നത്.

മോഹൻലാലിൻറെ ലൂസിഫറിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാനായി ആരാധകർ കാത്തിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത 200 കോടി ക്ലബ്ബിൽ കയറിയ ആദ്യമലയാളസിനിമ ആയിരുന്നു. രണ്ടാമതും ഇതേ ടീം ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്. എമ്പുരാൻറെ ചിത്രീകരണം ഈ വർഷം പകുതിയോടെ ആരംഭിക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :