മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസിന്, ടീസർ ജനുവരി 14ന്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജനുവരി 2021 (20:25 IST)
മമ്മൂട്ടി-ചിത്രം ദ പ്രീസ്റ്റിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. അടുത്തുതന്നെ റിലീസ് പ്രഖ്യാപിക്കാനിരിക്കുന്ന ചിത്രത്തിൻറെ ജനുവരി 14 വൈകുന്നേരം 7 മണിക്ക് പുറത്തുവരും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് മെഗാസ്റ്റാറിൻറെ പ്രഖ്യാപനം. തിരിഞ്ഞിരിക്കുന്ന മമ്മൂട്ടിയും അരികിലായി ഒരു നായയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. അടുത്തിടെ പുറത്തുവന്ന പോസ്റ്ററുകളിലും നായ ഉണ്ടായിരുന്നു. അതിനാൽ തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ കൂടെ ഒരു വളർത്തു നായയും മുഴുവൻ സമയവും ഉണ്ടാകും എന്നാണ് കരുതുന്നത്.

‘ദ പ്രീസ്റ്റ്’ന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ഡബ്ബിംഗ് ജോലികളാണ് നടക്കുന്നത്. മഞ്ജുവാര്യർ തൻറെ ഭാഗത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്.

അതേസമയം സിനിമയുടെ റിലീസ് ഡേറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻതന്നെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :