മഞ്‍ജു വാര്യർ തെലുങ്കിലേക്ക്, നായകൻ കിച്ച സുദീപ് ?

കെ ആർ അനൂപ്| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (18:02 IST)
ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച ഇതുവരെ തെലുങ്ക് ചിത്രം ചെയ്തിട്ടില്ല. അതിനുള്ള സൂചന നൽകിയിരിക്കുകയാണ് നടി. നടൻ കിച്ച സുദീപുമായി മഞ്ജു കൂടിക്കാഴ്ച നടത്തി. ഇരുവരും കണ്ടുമുട്ടിയ വിവരം മഞ്ജുവാര്യർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

മഞ്ജുവിനൊപ്പം സമയം ചെലവഴിക്കാൻ ആയതിൻറെ സന്തോഷത്തിലാണ് നടനും. അതേസമയം ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണതിനായി കാത്തിരിക്കുകയാണ് ആരാധകരും പ്രേമികളും.

ലളിതം സുന്ദരം, മരക്കാർ: അറബിക്കടലിന്റെ സിംഹം, പടവെട്ട്, ജാക്ക് & ജിൽ എന്നീ മഞ്ജു വാര്യർ ചിത്രങ്ങളാണ് പുറത്തു വരാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :