അനുബന്ധ വാര്‍ത്തകള്‍
- 'ഭ്രമം' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയില്‍ മാത്രം, റിലീസിന് ഇനി മണിക്കൂറുകള്‍
- '12'ത്ത് മാന്‍' ത്രില്ലര്‍ തന്നെ, സൂചന നല്കി സൈജു കുറുപ്പ്
- 12'ത്ത് മാന്റെ അവസാന ദിവസങ്ങള്‍, ലൊക്കേഷന്‍ ചിത്രങ്ങളുമായി ജിത്തു ജോസഫ്
- മോഹന്‍ലാലിനൊപ്പം ഉണ്ണിമുകുന്ദനും സൈജു കുറുപ്പും,'12'ത്ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയായി
- പൃഥ്വിരാജിന്റെ ശബ്ദം, ഭ്രമത്തിലെ രണ്ടാമത്തെ ഗാനം, 'ലോകം' ശ്രദ്ധ നേടുന്നു
ദുബായിലേക്ക് പറന്ന് പൃഥ്വിരാജും ഉണ്ണിമുകുന്ദനും, ഭ്രമം റിലീസിന് ഇനി മണിക്കൂറുകള്‍
പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം.മലയാളത്തിലെ ആദ്യത്തെ 'ഹൈബ്രിഡ് റിലീസ് കൂടിയാണ് സിനിമ.ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം അതേദിവസം തന്നെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പ്രോമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിരാജ് ഉണ്ണിമുകുന്ദനും അടക്കമുള്ള ടീം ദുബായിലാണ്.
രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. അടുത്തിടെ പുറത്തുവന്ന ടീസര്‍, ട്രെയിലര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലിറിക്കല്‍ സോങ്ങുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു.