'12'ത്ത് മാന്‍' ത്രില്ലര്‍ തന്നെ, സൂചന നല്‍കി സൈജു കുറുപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (14:28 IST)

മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ '12'ത്ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തിയേറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. അടിപൊളി ത്രില്ലര്‍ തന്നെയാണ് ചിത്രം എന്ന സൂചന നടന്‍ സൈജുകുറുപ്പ് നല്‍കി.

''12'ത്ത് മാന്‍' ഷൂട്ട് ഓവര്‍ ... ഒരു ത്രില്ലിംഗ് അനുഭവത്തിനായി കാത്തിരിക്കുക'-സൈജു കുറുപ്പ് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ എന്നീ താരങ്ങള്‍ അണിനിരക്കുന്നു.നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് വി എസ് വിനായക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :