1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Lokam - who wants it Lyrical Video

പൃഥ്വിരാജിന്റെ ശബ്ദം, ഭ്രമത്തിലെ രണ്ടാമത്തെ ഗാനം, 'ലോകം' ശ്രദ്ധ നേടുന്നു

Lokam - who wants it
ലോകം - ആര്‍ക്കാണ് അത് വേണ്ടത്? എന്ന് ചോദിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ ശബ്ദത്തില്‍ ഭ്രമത്തിലെ രണ്ടാമത്തെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങിയത്.ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം നല്‍കി.
ഭ്രമത്തിലെ ആദ്യ ലിറിക്കല്‍ സോങ് ശ്രദ്ധ നേടുകയാണ്. മുന്തിരിപ്പൂവോ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. ബി കെ ഹരിനാരായണന്റെയാണ് വരികള്‍.
ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
അടുത്ത ലേഖനം
'ബിഗ് ബിയുമായി ഒരു സൗഹൃദ സംഭാഷണം'; അപൂര്‍വ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി