അനുബന്ധ വാര്‍ത്തകള്‍
- വേദനിപ്പിച്ച് പ്രതാപ് പോത്തന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍; അതില്‍ മരണത്തെ കുറിച്ചുള്ള വാചകവും !
- ചെല്ലപ്പനാശാരിക്ക് പിന്നാലെ തകരയും യാത്രയായി !
- Pratap Pothen death: വീട്ടുജോലിക്കാരന് വന്നു നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ബോധരഹിതനായി കിടക്കുന്നു, ഹൃദയാഘാതമെന്ന് സൂചന; വിടവാങ്ങിയത് സൗമ്യനായ നടന്
- Pratap Pothen passes away: നടനും സംവിധായകനുമായ പ്രതാപ് പോത്തന് അന്തരിച്ചു
- രാജാവിന്റെ മകന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം
ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു,സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു: ഭദ്രന്‍
സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നുവെന്ന് സംവിധായകന്‍ ഭദ്രന്‍.പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം. പക്ഷേ, 'തകര ' ജീവിക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ അവസാനിക്കുന്നത്.
ഭദ്രന്റെ വാക്കുകള്‍
പ്രതാപ് എനിക്ക് പ്രിയങ്കരനായിരുന്നു.
എന്റെ അപ്പന്റെ ഫസ്റ്റ് കസിന്‍ ആയത് കൊണ്ട് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്‌നേഹവും ആ രക്ത ബന്ധവും ഒക്കെ പ്രതാപിന്റെ വാക്കുകളില്‍ എന്നുമുണ്ടായിരുന്നു.
അഞ്ച് ദിവസം മുന്‍പ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ,
വരാന്‍ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെയും, ചില വില്ലിനെക്കുറിച്ചും ഞാന്‍ criminate ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങള്‍ വന്ന് പോയതായി ഓര്‍ക്കുന്നു.
ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള്‍ കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു.
പ്രതാപ് ചിലപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയേക്കാം. പക്ഷേ, 'തകര ' ജീവിക്കും.