ലാലേട്ടൻ ട്രാക്ക് മാറ്റുന്നു? വരാനിരിക്കുന്ന ചിത്രങ്ങൾ ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പം

അഭിറാം മനോഹർ| Last Updated: ബുധന്‍, 23 ഫെബ്രുവരി 2022 (21:25 IST)
പുതുതലമുറ സംവിധായകർക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹൻലാൽ. താരം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ശേഷം പുതുതലമുറയിലെ ശ്രദ്ധേയരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പം കൈകോർക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ രണ്ട് ചിത്രങ്ങളും നിർമിക്കുക ആശിർവാദ് സിനിമാസ് ആയിരിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോക്‌സിംഗ് പശ്ചാത്തലത്തില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നീട്ടിവെച്ചതായും റിപ്പോർട്ടുണ്ട്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :