അനുബന്ധ വാര്‍ത്തകള്‍
- സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം,ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ച് കൈയ്യടി വാങ്ങി
- Kollam Sudhi: രാത്രി യാത്ര വേണ്ടെന്ന് എല്ലാവരും നിര്‍ബന്ധിച്ചു, പോകണമെന്ന് വാശിപിടിച്ച് സുധി; കാര്‍ പാഞ്ഞുകയറിയത് മരണത്തിലേക്ക് !
- Kollam Sudhi: 'നെഞ്ചിലൊരു ഭാരം തോന്നുന്നു'; മരണത്തിനു തൊട്ടുമുന്‍പ് വരെ സുധി സംസാരിച്ചു, അപകട കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് പ്രാഥമിക നിഗമനം
- 'മക്കളെ എന്ന വിളിക്കായി ഞങ്ങള്‍ കാത്തിരിക്കും'; കൊല്ലം സുധിയുടെ ഓര്‍മ്മകളില്‍ വീണയും ശ്രീവിദ്യയും
- വിശ്വസിക്കാനാവുന്നില്ല, ഞെട്ടല്‍ മാറാതെ കൊല്ലം സുധിയുടെ സഹപ്രവര്‍ത്തകര്‍
കൈക്കുഞ്ഞുമായി കോമഡി പരിപാടികള്‍ക്ക് എത്തിയ സുധി, കഷ്ടപ്പാടില്‍ നിന്ന് ഉയര്‍ന്നുവന്ന നടന്‍, വീഡിയോ
മിന്നും താരം എന്ന പരിപാടിയില്‍ പങ്കെടുക്കാനായി കൊല്ലം സുധിയും ആസിസ് നെടുമങ്ങാടും പോകുന്ന സമയത്തെ ഓര്‍മ്മ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.തമ്പാനൂരില്‍ പൈസയില്ലാതെ നില്‍ക്കുന്ന സമയത്ത് ടയറുമായി വന്ന ലോറിയിലാണ് പരിപാടിയില്‍ പങ്കെടുക്കാനായി പോയത്. ലോറിയില്‍ ഇരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സുധിയുടെ കുഞ്ഞിനെ ഡ്രൈവറിനൊപ്പം ഉള്ള ആളുടെ കയ്യില്‍ കൊടുത്ത് താനും സുധിയും ടയറിന് മുകളില്‍ കയറിയിരുന്നതാണ് പരിപാടിക്ക് പോയതെന്ന് ആസിസ് നെടുമങ്ങാട് ഓര്‍ക്കുന്നു. താങ്കള്‍ക്കായിരുന്നു ആ പരിപാടിയില്‍ ഫസ്റ്റ് കിട്ടിയതെന്നും നടന്‍ പറഞ്ഞു.
സുധിയും മോനും മാത്രമുള്ള ആ കാലത്തെ ജീവിതത്തെക്കുറിച്ചും ആസിസ് നെടുമങ്ങാട് പറയുന്നുണ്ട്.