അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 5: അനു ജോസഫ് ബിഗ് ബോസില്‍ നിന്ന് പുറത്ത്
- Bigg Boss Season 5 'ഇതല്ലാതെ ഒറ്റയൊരു സാധനവും ബിഗ് ബോസ് പറഞ്ഞിട്ടില്ല', പുറത്തുപോകും മുമ്പ് റിയാസ്
- കാണണമെന്ന് പറഞ്ഞു, അനിയനെപ്പോലെ കണ്ട് സാഗറിനോട് ജോജു പറഞ്ഞത്
- Bigg Boss Malayalam Season 5: അഖില്‍ മാരാറിനെ തുരത്താന്‍ റിയാസ് വരുന്നു, ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിത അതിഥികള്‍ !
- ബിഗ് ബോസ് തന്ന കെയറില്‍ ഭയങ്കര ഹാപ്പിയാണ്:അഖില്‍ മാരാര്‍
ഒന്നും ചെയ്യാനാകാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍,അനു ജോസഫും പുറത്ത്
ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരങ്ങള്‍ കടുപ്പമേറിയതാകുന്നു.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒടുവിലെത്തിയ അനു ജോസഫ് പുറത്തേക്ക്. ഇതുവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മൂന്ന് പേരും ഹൗസില്‍ നിന്നും വെളിയില്‍ പോയി.നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന തുടങ്ങിയവര്‍ ആയിരുന്നു ഇത്തവണ നോമിനേഷനില്‍ വന്നത്.
നാദിറയും അനുവും ആയിരുന്നു ഏറ്റവും ഒടുവില്‍ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. ശേഷം മോഹന്‍ലാലാണ് അനു പുറത്തായ വിവരം അറിയിച്ചത്.നാദിറയ്ക്കും അനുവിനും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയ ശേഷം രണ്ടു വാതലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്തത്. നാദിറ വീട്ടിനകത്തേക്കും അനു പുറത്തേക്കും പോയി.