'മക്കളെ എന്ന വിളിക്കായി ഞങ്ങള്‍ കാത്തിരിക്കും'; കൊല്ലം സുധിയുടെ ഓര്‍മ്മകളില്‍ വീണയും ശ്രീവിദ്യയും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂണ്‍ 2023 (10:19 IST)
നടി വീണ നായര്‍ക്ക് ഒരു സഹോദരനെ പോലെയായിരുന്നു സുധി കൊല്ലം. ഇരുവരും ഒന്നിച്ച് നിരവധി പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത നടിക്ക് വിശ്വസിക്കാനാവുന്നില്ല. സുധിയുടെ ഓര്‍മ്മകളിലാണ് വീണ നായര്‍.

'സുധി ചേട്ട. എത്രെയോ സ്റ്റേജുകള്‍ ഒരുമിച്ചു പ്രോഗ്രാമുകള്‍ ചെയ്തു. എത്രെയോ യാത്രകള്‍ പോയി.പക്ഷെ ഈ യാത്ര തീരെ പ്രതീക്ഷികാത്തതായിപ്പോയി'-വീണ നായര്‍ കുറിച്ചു.

സ്റ്റാര്‍ മാജിക് താരം മുല്ലശ്ശേരി ഉള്‍പ്പെടെയുള്ളവരെ 'മക്കളെ' എന്നാണ് കൊല്ലം സുധി വിളിക്കാറുള്ളത്. ആ വിളിക്കായി ഞങ്ങള്‍ ഇനിയും കാത്തിരിക്കുമെന്ന് ശ്രീവിദ്യ.


'അടുത്ത ഷെഡ്യുളില്‍ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ
മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങള്‍ ഇനിയും കാത്തിരിക്കും',-ശ്രീവിദ്യ മുല്ലശ്ശേരി കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :