ക്രിസ്റ്റഫറില്‍ ശരത് കുമാറും; വമ്പന്‍ താരനിരയുമായി മമ്മൂട്ടി ചിത്രം, രണ്ടാം ടീസര്‍ കാണാം (വീഡിയോ)

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിനാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക

രേണുക വേണു| Last Modified ശനി, 4 ഫെബ്രുവരി 2023 (08:25 IST)

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ സെക്കന്‍ഡ് ടീസര്‍ പുറത്തിറക്കി. സസ്‌പെന്‍സ് എലമെന്റ് നിറഞ്ഞ കിടിലന്‍ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ശരത് കുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. ടീസറില്‍ ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിനാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ് ആണ്. ആറാട്ടിന് ശേഷം ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ആറാട്ട് ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :