ഒടുവില്‍ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (11:11 IST)
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് 'രോമാഞ്ചം'. ഫെബ്രുവരി മൂന്നിന് സിനിമ പ്രദര്‍ശനത്തിന് എത്തും.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയായിരിക്കുമെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു.കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സിനിമ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ വൈകുകയായിരുന്നു.

സനു താഹിര്‍ ഛായാഗ്രഹണവും സുഷിന്‍ ഷ്യാം സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :