ആസിഫും എലിയും !ആത്മാര്‍ത്ഥതയുള്ള പെര്‍ഫോമര്‍ എന്ന് റസൂല്‍ പൂക്കുട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (07:02 IST)
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രം ഒരുങ്ങുകയാണ്. ശോഭന, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയില്‍ ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രം പിച്ചുകൊണ്ട് നടനെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍.

തന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വത്തിലൂടെ എല്ലാ ഫ്രെയിമുകളും അദ്ദേഹം പ്രകാശിപ്പിക്കുന്നുവെന്നും ആത്മാര്‍ത്ഥതയുള്ള പെര്‍ഫോമര്‍ ആണ് ആസിഫ് അലി എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

എസ് ഹരിഹരന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ് ഹരിഹരന്‍ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 'റണ്‍വേ ചില്‍ഡ്രന്‍' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.


പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന 'ആടുജീവിതം' എന്ന സിനിമയുടെ സൗണ്ട് ഡിസൈനര്‍ കൂടിയാണ് റസൂല്‍ പൂക്കുട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :