കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 30 ജനുവരി 2023 (07:10 IST)
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ വിജയ കൂട്ട് ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക്.അര്‍ജുന്‍ അശോകും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുകയാണ്.'പ്രണയ വിലാസം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
ഫെബ്രുവരി 17 മുതല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.സീ കേരളം, സീ ഫൈവ് ആണ് സാറ്റലൈറ്റ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമായി ഇരിക്കുന്നത്
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, ഹക്കിം ഷാ, മനോജ് കെ യു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
സംഗീതം:ഷാന്‍ റഹ്‌മാന്‍,ഛായാഗ്രാഹണം:ഷിനോസ്.സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.