1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ashiq Abu

സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ; അലൻസിയറോടൊപ്പം ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു

വാർത്ത
മീ ടൂ ക്യാംപെയിനിലൂടെ നിരന്തരം ലൈംഗിക ആരോപനങ്ങൾ ഉയർന്ന അലൻസിയറിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്. അലൻസിയറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ദിവ്യ ഗോപിനാഥിന് പിന്തുണ അറിയിച്ച് ആഷിഖ് അബു ഫെയിസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. 
 
സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു എന്ന് ആഷിഖ് അഷിഖ് അബു ഫെയിസ്ബുക്കിൽ കുറിച്ചു. 
 
ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു. 
ദിവ്യക്ക് അഭിവാദ്യങ്ങൾ !
About Writer
Sumeesh
അടുത്ത ലേഖനം
‘വിളിച്ചപ്പോള്‍ ഫോണെടുത്തില്ല, മെസ്സേജിനും മറുപടിയില്ല, അവസരമില്ലെന്ന് പാടി നടക്കുന്നു’- പാർവതിക്കെതിരെ സംവിധായകൻ