1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Surendran

രഹന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ

വാർത്ത
ശബരിമലകയറാനെത്തിയ രഹന ഫത്തിമയുമായി യാതൊരു ബന്ധവുമില്ലെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. രഹനാ ഫാത്തിമയെ ടാഗ് ചെയ്തുള്ള കെ സുരേന്ദ്രന്റെ 2016ലെ ഫെയിസ്ബുക് പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെയാണ് കെ സുരേന്ദ്രന്റെർ പ്രതികരണം.
 
ശബരിമല കയറാനെത്തിയ രഹന ഫാത്തിമ ആരാണെന്ന തരത്തിൽ കെ സുരേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രഹന ഫാത്തിമയെ ടാഗ് ചെയ്ത് ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കെ സുരേന്ദ്രൻ ഫെയിസ്ബുക്കിൽ ഇട്ട പോസ്റ്റ് പുറത്തുവന്നത്. സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുരേന്ദ്രൻ. 
 
കെ സുരേന്ദ്രനും രഹനാഫാത്തിമയും തമ്മിൽ മംഗലാപുരത്തുവച്ച് പലതവണ കൂടിക്കാഴ്ച നടത്തിയതായി ആക്ടിവിസ്റ്റ് രശ്മി ആർ നായരും വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് രഹനയുടെ ഫെയിസ്ബുക്ക് പോസ്റ്റും മലകയറ്റവും എന്നായിരുന്നു രശ്മി ആർ നായർ ഫെയിസ്ബുക്കിൽ കുറിച്ചത്. 
അടുത്ത ലേഖനം
‘രാഹുൽ ഈശ്വറിനെ അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയത് ട്രാക്ടറിൽ ടാർപോളിൻ വച്ച് പൊതിഞ്ഞ്’; ഭാര്യ ദീപ