1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mukesh about Mee to case

മീ ടൂ ആരോപണം; അലൻസിയറോട് വിശദീകരണം തേടും, മുകേഷിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുകളില്ല

മീ ടൂ ആരോപണം; അലൻസിയറോട് വിശദീകരണം തേടും, മുകേഷിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുകളില്ല

മീ ടൂ
നടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ അലൻസിയറോട് വിശദീകരണം തേടുമെന്ന് 'അമ്മ'യുടെ പ്രസിഡന്റ് മോഹൻലാൽ. അടുത്ത എക്‌സിക്യൂട്ടീവിൽ തന്നെ ഇതുസംബന്ധിച്ച വിഷയത്തിന് തീരുമാനം ഉണ്ടാകുമെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മോഹൻലാൽ വ്യക്തമാക്കി.
 
അതേസമയം ആ കുട്ടി  പരാതി നല്‍കിയിട്ടില്ലെന്നും, 'അമ്മ'യിൽ പരാതി നൽകിയിട്ട് കാര്യമില്ലെന്ന് എങ്ങനെ പറയുമെന്നും മോഹൻലാൽ ചോദിച്ചു. പരാതി നൽകിയിട്ടല്ലേ അത് സ്വീകരിക്കുമോ ഇല്ലയോ നേക്കേണ്ടത്, ഇനി പരാതി നല്‍കിയാലും സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
 
അതേ സമയം മുകേഷിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ വ്യക്തതയില്ലെന്നും സംഭവത്തില്‍ ടെസ് ജോര്‍ജ് അമ്മയ്ക്കു പരാതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇനിയും ഇത്തരത്തില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
About Writer
Rijisha M.
അടുത്ത ലേഖനം
സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ; അലൻസിയറോടൊപ്പം ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു