അനുബന്ധ വാര്‍ത്തകള്‍
- ബാബരി മസ്ജിദ് തകർത്ത സമയത്തെ സമാന സംഭവങ്ങൾ ശബരിമലയിൽ അരങ്ങേറുന്നു: സീതാറാം യെച്ചൂരി
- അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല; അരുന്ധതി
- ‘ശബരിമലയിൽ വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്, സംഭവത്തിൽ ഗൂഡാലോചനയുള്ളതായി കടകംപള്ളി
- പ്രളയ ദുരിതത്തില്‍ കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് മുഖ്യമന്ത്രി
- 25കാരിയെ പത്ത് ദിവസം തടങ്കലിൽവച്ച് നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി
എൻ ഡി ടി വിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസ് നൽകി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്
ഡൽഹി: എൻ ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ്. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട പരിപാടിയിൽ കമ്പനിയെ അപകീർത്തിപ്പെടുത്തിയതായി ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.
റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് സെപ്തംബർ 29ന് എൻ ഡി ടിവി യുടെ വാരന്ത്യ പരിപാടിയായ ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയിൽ കമ്പനിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഗ്രൂപ്പ് പരാതി നൽകിയിരിക്കുന്നത്.
എൻ ഡി ടിവി സി ഇ ഒ സുപർണ സിങ്ങാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഒക്ടോബർ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും. അതേസമയം കേസിലെ ആരോപണങ്ങൾ ചാനൽ നിഷേധിച്ചു. പരാതിക്കെതിരെ നിയമപരമായി തന്നെ പോരാടും എന്നാണ് എൻ ഡി ടിവി വ്യക്തമാക്കിയിരിക്കുന്നത്.