റിലീസ് പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം, അര്‍ച്ചന 31 നോട്ടൗട്ട് തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (10:11 IST)

ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'.സ്‌കൂള്‍ അധ്യാപികയായാണ് നടി എത്തുന്നത് . അര്‍ച്ചനയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തും.

അടുത്തിടെ സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.രജത് പ്രകാശ്, മാതന്‍ എന്നിവര്‍ ചെയ്യാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :