കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (10:05 IST)
ഇന്ദ്രന്‍സിന്റെ ഒരുപിടി ചിത്രങ്ങളാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹം വ്യത്യസ്തമായ ഒരു വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'സ്റ്റേഷന്‍ 5'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
നിഗൂഢതകള്‍ ഒളിപ്പിച്ചിട്ടുള്ളതാണ് ട്രെയിലര്‍. ചേവമ്പായി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.
തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രിയംവദ കൃഷ്ണനാണ് നായിക.സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ' സ്റ്റേഷന്‍ 5 ' മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിര്‍മ്മിക്കുന്നു.