'പത്താം ക്ലാസ് ജസ്റ്റ് പാസായ പേളിക്ക് അതിന്റെയൊന്നും വിഷമം അറിയില്ല'; ട്രോളി ആറാട്ടണ്ണൻ
നടിയും അവതാരകയുമായ പേളി മാണിയെ ട്രോളി ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് പേളി മാണി നടത്തിയ പരാമർശത്തെയാണ് ആറാട്ടണ്ണൻ പരിഹസിച്ചത്.
' വലിയ മാർക്ക് ഒന്നും വാങ്ങിക്കാതെ, പത്താം ക്ലാസ് ജസ്റ്റ് പാസായ പേളി മാണിക്ക് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതിന്റെ വിഷമം മനസിലാവില്ല. പഠിക്കേണ്ട കാലത്ത് പഠിച്ചവർക്കേ പഠിത്തത്തിന്റെ വില മനസിലാക്കാൻ പറ്റുള്ളൂ' ആറാട്ടണ്ണൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.