ധുരന്ധര്‍ 3 വരുമ്പോള്‍ നമ്മളെല്ലാം പാകിസ്ഥാനി ഏജന്റുമാര്‍ ആയിരിക്കും : നടി മോക്ഷ
രാജ്യമാകമാനം അലയടിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പ്രതികരണവുമായി നടി മോക്ഷ. ധുരന്ധര്‍ സിനിമയ്ക്ക് മൂന്നാം ഭാഗം വരുമ്പോള്‍ നമ്മളെല്ലാം പാകിസ്ഥാന്‍ ഏജന്റുമാര്‍ ആയിരിക്കുമെന്നും അതിനായി കാത്തിരിക്കുകയെന്നും മോക്ഷ ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് മോക്ഷ തന്റെ നിലപാട് വ്യക്തമാക്കിയത്. നേരത്തെയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ മോക്ഷ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ നാടായ ബംഗാളില്‍ ഇത്തരത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ തള്ളിപറഞ്ഞതിനെ പറ്റിയും മോക്ഷ നേരത്തെ പുറത്തുപറഞ്ഞിരുന്നു.
ജന്തര്‍ മന്തറിലെ സമരത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് പലരും ചോദിച്ചു. കൂട്ടായ പ്രതിഷേധമാണിത്. ഞാന്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണം, വിദ്യഭ്യാസമന്ത്രി രാജിവെയ്ക്കണം.ഇതിന് മറ്റ് വഴികളില്ല. ഇപ്പോഴും അവര്‍ നമ്മളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. എന്നെ നെക്‌സലൈറ്റാക്കി കഴിഞ്ഞു. എനിക്കത് കേട്ട് ചിരിയാണ് വരുന്നത്. മോക്ഷ പറഞ്ഞു.
നേരത്തെ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ മോക്ഷ പ്രതികരണവുമായി വന്നിരുന്നു. അന്ന് താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ പറ്റിയും താരം തുറന്നുപറഞ്ഞിരുന്നു.ALSO READ: ആവശ്യങ്ങൾ അംഗീകരിക്കണം, അല്ലെങ്കിൽ പ്രധാനൊപ്പം പ്രധാനമന്ത്രിയും തെറിക്കും, ഉറച്ച നിലപാടിൽ സിജെപി, നാളെ ഉച്ചവരെ സമയം ചോദിച്ച് കേന്ദ്രം