1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joju george accuses malayalam celebrity couple doing PR work against him

പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി ആർ വർക്ക് ചെയ്യുന്നു: ഗുരുതര ആരോപണവുമായി ജോജു ജോർജ്

മലയാള സിനിമയിലെ താരദമ്പതിമാര്‍ തനിക്കെതിരെ പി ആര്‍ വര്‍ക്ക് നടത്തുന്നതാായി നടന്‍ ജോജു ജോര്‍ജ്.

Joju George, Malayalam Celebrity, PR Work, Mollywood, Serious Allegation
മലയാള സിനിമയിലെ താരദമ്പതിമാര്‍ തനിക്കെതിരെ പി ആര്‍ വര്‍ക്ക് നടത്തുന്നതാായി നടന്‍ ജോജു ജോര്‍ജ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ജോജു ജോര്‍ജിന്റെ ഗുരുതരമായ ആരോപണം. നടനും ഭാര്യയും കൂടാതെ മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും പി ആര്‍ വര്‍ക്ക് ചെയ്യുന്നതായും ജോജു ആരോപിച്ചു. വരവ് എന്ന തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നത്.
 
 സിനിമയ്‌ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് ക്യാമ്പയിനുകള്‍ നടക്കുന്നതായി ജോജു വ്യക്തമാക്കി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജോജുവിന്റെ ആരോപണം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. മലയാളത്തിലെ ഏത് ദമ്പതിമാരെ പറ്റിയാണ് ജോജു പറഞ്ഞതെന്നാണ് സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച. 
 
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരവ് ജൂലൈ 16നാണ് തിയേറ്ററുകളിലെത്തിയത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബിജെപിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ പൈസ വാങ്ങിയെന്നോ?, അതിന്റെ യുക്തി മനസിലാകുന്നില്ല, യുദ്ധം പവര്‍ ഗ്രൂപ്പിനോട് : ശ്വേത മേനോന്‍