അനുബന്ധ വാര്‍ത്തകള്‍
- ഭൂരിഭാഗവും മണ്ടന്മാർ, തീരുമാനം എടുക്കാൻ കഴിയാത്തവർ, അമ്മയിൽ നിന്നുള്ള രാജി സഹിക്കാൻ വയ്യാതെയെന്ന് ജോയ് മാത്യു
- 'അമ്മ'യിലെ അധികാരത്തർക്കം: 'സംഘടനയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല', അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ശ്വേത മേനോൻ
- അൻസിബയുടെ പരാതികൾ തള്ളുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയം; ജനപ്രതിനിധിയായ പ്രമുഖ നടൻ ആര്?
- ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി
- ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം
ടിനി ടോമിനെ മാറ്റി നിർത്താൻ പോലും ശ്വേത മേനോൻ തയ്യാറായില്ല, സംരക്ഷിക്കാൻ വുമൺ കാർഡ് ഇറക്കി
ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി വിളിച്ച് പറഞ്ഞിട്ട് പോലും എഫ്ഐആര്‍ ഇടാന്‍ പറ്റാത്ത പോലീസ് സ്റ്റേഷനുകളാണോ കേരളത്തിലുള്ളത്.
താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ (AMMA) മാസങ്ങളായി പുകയുന്ന ആഭ്യന്തര തര്‍ക്കങ്ങളും വിവാദങ്ങളും പുതിയ തലത്തിലേക്ക്. 'അമ്മ'യുടെ മുന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ നടി അന്‍സിബ ഹസന് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോമിനുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. താന്‍ ഉന്നയിച്ച ഗുരുതരമായ പരാതികളില്‍ ഒന്നുപോലും കേള്‍ക്കാനോ നടപടിയെടുക്കാനോ ശ്വേത മേനോന് തയ്യാറായില്ലെന്നും, ചില പ്രിവിലേജ്ഡ് ആയ വ്യക്തികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘടനയില്‍ 'വുമണ്‍ കാര്‍ഡ്' ഇറക്കുന്നതെന്നും അന്‍സിബ തുറന്നടിച്ചു.
ഭരണസമിതി പിരിച്ചുവിടലിലേക്ക് നയിച്ച തര്‍ക്കങ്ങള്‍
വളരെയധികം ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടിയാണ് താന്‍ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്‍സിബ വ്യക്തമാക്കി. എന്നാല്‍ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ പരിധിവിട്ടതോടെയാണ് അന്ന് മോഹന്‍ലാല്‍ ഉള്‍പ്പെട്ട കമ്മിറ്റിക്ക് രാജിവെക്കേണ്ടി വന്നതെന്നും എന്നാല്‍ അതിന് ശേഷം വന്ന തിയ ഭരണസമിതിയും നീതിപൂര്‍വ്വമായല്ല പ്രവര്‍ത്തിച്ചതെന്നും അന്‍സിബ ആരോപിച്ചു.
തനിക്കെതിരെ നടന് ടിനി ടോമില്‍ നിന്നും മോശം അനുഭവങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും ഉണ്ടായതായി അന്‍സിബ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ശക്തമായ പരാതി നല്‍കിയിട്ടും പ്രസിഡന്റ് ശ്വേത മേനോന് ടിനി ടോമിനെ മാറ്റിനിര്‍ത്താന്‍ പോലും തയ്യാറായില്ലെന്ന് അന്‍സിബ കുറ്റപ്പെടുത്തി.
'പ്രിവിലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് തങ്ങളുടെ തെറ്റുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല വുമണ്‍ കാര്‍ഡ് ഉപയോഗിക്കേണ്ടത്. സംഘടനയില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. എന്നാല്‍ ഇവിടെ പരാതികള്‍ കേള്‍ക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല,' അന്‍സിബ .വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനയ്ക്കുള്ളില്‍ തനിക്കെതിരെ ശക്തമായ ചേരിതിരിവും വ്യക്തിഹത്യയും നടന്നതായും അന്‍സിബ ആരോപിച്ചു. മോശം സ്വഭാവക്കാരിയായി ചിത്രീകരിക്കാനും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അധിക്ഷേപിക്കാനും ചിലര്‍ ശ്രമിച്ചു. ഒടുവില്‍ ആഭ്യന്തര സംവിധാനങ്ങളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നിയമപോരാട്ടത്തിലേക്ക് കടന്നതെന്നും അന്‍സിബ വ്യക്തമാക്കി. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് ഒഴിവാക്കിവിട്ടു. കോടതി ഇടപ്പെട്ടാണ് എഫ്ഐആര്‍ എടുപ്പിച്ചത്.
അതുകഴിഞ്ഞ് ലക്ഷ്മിപ്രിയ എന്ന് പറയുന്ന വ്യക്തി ട്രെയ്ലര് ഇറക്കുന്നു. ടീസര്‍ ഇറക്കുന്നു, പ്രീമിയര്‍ ചെയ്യുന്നു. ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്തുകൊണ്ട് ഒന്നാലോചിച്ച് നോക്കു, ഇതെല്ലാം കേരളത്തിലാണ് നടക്കുന്നത്. ഞാന്‍ ആലോചിക്കുകയാണ്. ഇങ്ങനെയെല്ലാം പറയാനുള്ള അവസരം കേരളത്തിലുണ്ട് എന്നുണ്ടെങ്കില്‍ എത്രയോ പേരാണ് ഇവിടെ അനുഭവിക്കാന്‍ പോകുന്നത്. എത്രയോ ആത്മഹത്യകള്‍ നമ്മള് കാണേണ്ടി വരും. ഇത്തരം വ്യക്തിഹത്യ ചെയ്യുന്ന സംസ്ഥാനമായി എങ്ങനെ കേരളം മാറിയെന്ന് മനസിലാകുന്നില്ല.ALSO READ: 'അമ്മ'യിൽ രാഷ്ട്രീയ-സാമ്പത്തിക അട്ടിമറി; ശ്വേത മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് മാലാ പാർവതി; ബിജെപി നേതാവിന്റെ നിർണായക വീഡിയോ പുറത്തുവിട്ടു!
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനൊരു പരാതി അവര്‍ കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. അതിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഞാന്‍ നേരിട്ട് വിളിച്ചു. എഫ്ഐആര്‍ ഇട്ടിട്ടില്ലെ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലാ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. കോള്‍ കട്ട് 5 മിനിറ്റിന് ശേഷം പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് എന്നെ വിളിച്ചു. സി ഐ വിളിച്ചുപറഞ്ഞു. അക്നോളജ്മെന്റ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞു. എഫ്ഐആര്‍ ഇടുന്നില്ലെ സാര്‍ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. 14 ദിവസം പ്രിലിമിനറി എങ്ക്വയറി നടത്തണമെന്ന് പറഞ്ഞു.
ഒരു പെണ്‍കുട്ടിക്കെതിരെ വ്യക്തിഹത്യയുടെ മാക്സിമം ആണ് ട്രെയ്ലറും ടീസറുമുള്പ്പടെ ച്യെത് വെച്ചിട്ടാണ് പോലീസുകാര്‍ ഇങ്ങനെ പറയുന്നത്. എഫ്ഐആര്‍ ഇട്ടാല്‍ എന്താണ് പ്രശ്നം. കഴമ്പില്ലെങ്കില്‍ അത് കളയാമല്ലോ. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി വിളിച്ച് പറഞ്ഞിട്ട് പോലും എഫ്ഐആര്‍ ഇടാന്‍ പറ്റാത്ത പോലീസ് സ്റ്റേഷനുകളാണോ കേരളത്തിലുള്ളത്. പരാതിക്കാര്‍ക്ക് പണവും സ്വാധീനവും ഇല്ലെങ്കില്‍ പരാതി എടുക്കില്ലെ. ഓപ്പറേഷന് തൂഫാനൊപ്പം ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങളിലും ശ്രദ്ധിക്കണം.
ഞാന്‍ ജിഹാദിയാണ്, മതം മാറ്റാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് 17 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ടിനി ടോം മെസേജ് അയച്ചത്. അത് സ്ത്രീവിരുദ്ധതയാണെന്ന് പറയാന്‍ അന്നവിടെ ആരും ഉണ്ടായില്ല. വുമണ്‍ കാര്‍ഡ് എപ്പോഴും പറയുന്ന ആളുകള്‍ ശ്രദ്ധിക്കണം. വുമണ്‍ കാര്‍ഡ് പറയേണ്ടത് പ്രിവില്ലേജ്ഡ് ആയ ആളുകളെ രക്ഷിക്കാനല്ല. പരിഗണന കിട്ടാതെ ഇരിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് പറയേണ്ടത്. ആരോപണവിധേയനായ ആളെ മാറ്റിനിര്‍ത്താന്‍ പോലും പ്രസിഡന്റ് തയ്യാറായില്ലെന്നും അന്‍സിബ പറഞ്ഞു.ALSO READ: അണിയറയിൽ ഒരുക്കിയത് മറ്റൊരു 'കേരള സ്റ്റോറി'! ശ്വേത മേനോനെതിരെ വർഗീയ ധ്രുവീകരണ ആരോപണവുമായി നടിമാർ