അനുബന്ധ വാര്‍ത്തകള്‍
- ആദിത്യനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഒന്നും പറയരുത്: നടി അമ്പിളി ദേവിയെ വിലക്കി കോടതി
- അമ്പിളി ദേവി നല്കിയ കേസ്; സീരിയല്‍ താരം ആദിത്യന് ജയന് മുന്‍കൂര്‍ ജാമ്യം
- അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതി: ആദിത്യൻ ജയന് മുൻകൂർ ജാമ്യം
- ആ സ്ത്രീയുമായി കറങ്ങിനടന്നിരുന്നത് എന്റെ കാറില്‍; കുട്ടിക്ക് വാക്സിന് എടുക്കാന്‍ പോലും ആദിത്യന് വരാറില്ലെന്ന് അമ്പിളി
- "സ്ത്രീത്വത്തെ അപമാനിച്ചു" ഭർത്താവ് ആദിത്യൻ ജയനെതിരെ പരാതിയുമായി അമ്പിളി ദേവി
'അടുത്ത കെട്ട് ഉടനെ ഉണ്ടോ' എന്ന് ചോദിച്ചയാള്‍ക്ക് അമ്പിളി ദേവിയുടെ മറുപടി ഇങ്ങനെ
സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റമായി എത്തിയ ആളുടെ വായടപ്പിച്ച് നടി അമ്പിളി ദേവി. കഴിഞ്ഞ ദിവസം 'മധുരം ശോഭനം' എന്ന ടെലിവിഷന്‍ പരിപാടിയില്‍ അമ്പിളി നൃത്തം ചെയ്തിരുന്നു. ഹിറ്റ്ലര്‍ സിനിമയിലെ 'കിതച്ചെത്തും കാറ്റേ, കൊതിച്ചിപ്പൂം കാറ്റേ' പാട്ടിനാണ് ഷോയില്‍ അമ്പിളി ദേവി ചുവടുവച്ചത്. ഈ പരിപാടിയില്‍ നിന്നുമുള്ള തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാള്‍ എത്തിയത്.
'അടുത്ത കെട്ട് ഉടനെ എങ്ങാനും ഉണ്ടോ' എന്നാണ് ഒരാള്‍ അമ്പിളിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിച്ചയാള്‍ക്ക് ചുട്ട മറുപടി നല്കി കൊണ്ട് അമ്പിളി ദേവി നേരിട്ടെത്തി. 'നാളെ ആണല്ലോ, ഉറപ്പായും വരണേ' എന്നായിരുന്നു അമ്പിളി നല്കിയ കലക്കന്‍ മറുപടി. അമ്പിളിയും കൂടി പ്രതികരിച്ചതോടെ കമന്റും മുക്കി ഇയാള്‍ മുങ്ങുകയായിരുന്നു. അമ്പിളി ദേവിക്ക് പിന്തുണയുമായി നിരവധി പേര് അധിക്ഷേപ കമന്റിട്ടയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.