അനുബന്ധ വാര്‍ത്തകള്‍
- വിവാഹധൂർത്തും ആർഭാടവും നിരോധിക്കുന്ന കരട് ബിൽ വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു
- വാതില്‍ അടയ്ക്കാതെ ടോയ്ലറ്റ് ഉപയോഗിക്കണം, നടുറോഡില്‍ മുട്ടുകുത്തി മാപ്പ് പറയണം, ടോയ്ലറ്റില് പോയി വന്നാല്‍ യോനി പരിശോധിക്കും; സ്ത്രീധനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതിക്ക് യുഎസില്‍ പീഡനം
- സ്ത്രീധനമായി പയ്യന് എന്ത് കിട്ടും? ഹസ്വ ചിത്രവുമായി ഫെഫ്ക, വീഡിയോ പങ്കുവെച്ച് മോഹന്‍ലാലും പൃഥ്വിരാജും
- അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതി: ആദിത്യൻ ജയന് മുൻകൂർ ജാമ്യം
- സ്ത്രീധന വിരുദ്ധ മനോഭാവം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാക്കണമെന്ന് യുവജന കമ്മീഷന്
ആദിത്യനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഒന്നും പറയരുത്: നടി അമ്പിളി ദേവിയെ വിലക്കി കോടതി
നടൻ ആദിത്യനെതിരെ അമ്പിളി ദേവി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് വിലക്കി തൃശൂർ കുടുംബക്കോടതി. അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്ന് നടനും ഭർത്താവുമായ ആദിത്യനെ സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽ നിന്നും വിലക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കൂടെ അപമാനിച്ചതിനും സംഘടനയിൽ നിന്നും പുറത്തായതിനുമായി 10 കോടി രൂപ നഷ്ടപരിഹാരമായി ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളിദേവിയുടേത്. എന്നാൽ സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വാദം തള്ളണമെന്നും ആദിത്യൻ ആവശ്യപ്പെട്ടു.
സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു.ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി. സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.