1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ambili devi files complaint against husband actor adithyan jayan

"സ്ത്രീത്വത്തെ അപമാനിച്ചു" ഭർത്താവ് ആദിത്യൻ ജയനെതിരെ പരാതിയുമായി അമ്പിളി ദേവി

അമ്പിളി ദേവി
നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പോലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് നടിയുടെ പരാതി. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കാൻ ആദിത്യൻ ശ്രമിച്ചതായി അമ്പിളി ദേവി പരാതിയിൽ പറയുന്നു.
 
ഞായറാഴ്‌ച്ച രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു. കൈഞ്ഞരമ്പ് മുറിച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്‍റെയും കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
അടുത്ത ലേഖനം
മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേയ്ക്ക്?