പുഷ്പ 350 കോടിയിലേക്ക്, വന്‍വിജയം ആഘോഷമാക്കി അല്ലുഅര്‍ജുന്‍ കൂട്ടരും
കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 30 ഡിസംബര്‍ 2021 (10:49 IST)
പുഷ്പ വന്‍വിജയമായി. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ വിജയം നിര്‍മ്മാതാക്കള്‍ ആഘോഷമാക്കി. അല്ലു അര്‍ജുനും മറ്റ് അണിയറ പ്രവര്‍ത്തകരും ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
ചിത്രം ഇതുവരെ 275 കോടി ഗ്രോസ് നേടിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതുവരെ നടത്തിയ എല്ലാ തിയറ്ററുകളിലെ പ്രദര്‍ശനത്തില്‍ നിന്നും മാത്രമായി 325 കോടി മുതല്‍ 350 കോടി രൂപ വരെ പുഷ്പ കളക്ഷന്‍ നേടാന്‍ പോകുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 2021-ലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് പുഷ്പയുടെതെന്നും അതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഹൈദരാബാദില്‍ നടന്ന വിജയ് ആഘോഷത്തിനിടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.