അനുബന്ധ വാര്‍ത്തകള്‍
- അല്ലു അര്ജുന്-ഫഹദ് ഫാസില്‍ ചിത്രം പുഷ്പയ്ക്ക് 2 ഭാഗങ്ങള്‍ ?
- കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
- 'അമ്മയുടെ മുഖം ഞാന്‍ ആദ്യമായി കണ്ടത് ഒരു നേഴ്സിന്റെ കൈയില്‍ കിടന്നായിരിക്കാം'; നേഴ്സ് ദിനം ആശംസകളുമായി രമേശ് പിഷാരടി
- ആശുപത്രികളിലെ കിടക്കകളുടെ കുറവ്, ഷൂട്ടിംഗ് സെറ്റിലെ കിടക്കകളും സ്ട്രെച്ചറുകളും നല്കി പ്രഭാസിന്റെ 'രാധേ ശ്യാം' ടീം !
- കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 'വില്ലന്‍'; വലിയ ആശങ്കയെന്ന് ലോകാരോഗ്യസംഘടന
15 ദിവസത്തെ ക്വാറന്റൈന്‍,മക്കളെ കാണാനുള്ള കാത്തിരിപ്പ്, ഒടുവില്‍ അല്ലു അര്‍ജുന് കോവിഡ് നെഗറ്റീവ്
നടന്‍ അല്ലു അര്‍ജുന് കോവിഡ് നെഗറ്റീവായി. നടന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്.
'15 ദിവസത്തെ ക്വാറന്റൈനു ശേഷം എനിക്ക് നെഗറ്റീവ് ആയി.എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കും അവരുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോക്ക് ഡൗണ്‍ കേസുകള്‍ കുറയ്ക്കുന്നതിന് നമ്മളെ സഹായിക്കും. വീട്ടിലായിരിക്കുക, സുരക്ഷിതമായിരിക്കുക. എല്ലാ സ്‌നേഹത്തിനും നന്ദി'- അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 15 ദിവസം നടന്‍ ഏറ്റവും അധികം മിസ്സ് ചെയ്തത് മക്കളെയാണ്. ക്വാറന്റൈനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ നടന്‍ മക്കളായ അയാന്‍, അര്‍ഹ എന്നിവരെ കെട്ടിപിടിച്ചു ചുംബിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.
'പുഷ്പ' യുടെ ഷൂട്ടിങ്ങിന് ആയിരുന്നു നടന്‍. നിലവില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രം രണ്ടുഭാഗങ്ങളായി റിലീസ് ചെയ്യും എന്നു പറയപ്പെടുന്നു.