കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 12 മെയ് 2021 (09:07 IST)
കോവിഡിനെതിരെ പോരാടുകയാണ് ഭൂമിയിലെ മാലാഖമാര്‍. മാര്‍ച്ച് 12, വീണ്ടുമൊരു നേഴ്‌സ് ദിനം കൂടി നമുക്ക് മുന്നിലെത്തുകയാണ്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ ഇന്ന് എല്ലാ നേഴ്‌സുമാര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി.
'അമ്മയുടെ മുഖം ഞാന്‍ ആദ്യമായി കണ്ടത് ഒരു നേഴ്‌സിന്റെ കൈയില്‍ കിടന്നായിരിക്കാം ..അതാണ് തുടക്കം...അവരോടുള്ള ആദരവിന് അവസാനമില്ല'-രമേശ് പിഷാരടി കുറിച്ചു. ഹാപ്പി നേഴ്‌സ് ഡേ എന്ന ഹാഷ് ടാഗിലാണ് നടന്റെ കുറിപ്പ്.
മോഹന്‍കുമാര്‍ ഫാന്‍സ്, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് രമേശ് പിഷാരടിയുടെ ഒടുവിലായി റിലീസ് ചെയ്തത്.