അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രം പുഷ്പയ്ക്ക് 2 ഭാഗങ്ങള്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 മെയ് 2021 (12:36 IST)

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു വര്‍ഷത്തില്‍ കൂടുതലായി ഷൂട്ടിംഗിലാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പുഷ്പ രണ്ടുഭാഗങ്ങളായി റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

രണ്ട് ഭാഗങ്ങളും ഉള്‍പ്പെടെ 250 കോടിയോളം രൂപയാണ് സിനിമയ്ക്കായി ചെലവഴിക്കുന്നത്.'പുഷ്പ: ഭാഗം 1' ഒക്ടോബറിലോ ഡിസംബര്‍ പകുതിയിലോ റിലീസ് ചെയ്യും. ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം തീയതി അന്തിമമായി പ്രഖ്യാപിക്കും.രണ്ടാം ഭാഗം അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :