1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Alia Bhatt seeks Sadhgurus advice on Raha

മകൾ റാഹയെ എങ്ങനെ വളർത്തണം? സദ്ഗുരുവിനോട് ഉപദേശം ചോദിച്ച് ആലിയ

2022 ഏപ്രിലിലായിരുന്നു രൺബീറും ആലിയയും വിവാഹിതരായത്. അതേവർഷം നവംബറിലാണ് റാഹ ജനിച്ചത്

Alia Bhatt, Sadhgurus, Raha, raha aliya butt, ആലിയ ഭട്ട്, സദ്ഗുരു, റാഹ, റാഹ ആലിയ ഭട്ട്
Alia Bhatt
ബോളിവുഡ് നടി ആലിയ ഭട്ടും പ്രശസ്ത ആത്മീയ ഗുരു ജഗ്ഗി വാസുദേവും (സദ്ഗുരു) ചെന്നൈയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. മാതൃത്വത്തെക്കുറിച്ചും മകൾ റാഹാ കപൂറിനെ വളർത്തുന്നതിനെക്കുറിച്ചുമുള്ള ആലിയയുടെ ചോദ്യവും അതിനു ലഭിച്ച മറുപടിയും ആലിയ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
 
താൻ ഒരു നല്ല അമ്മയാണോ എന്ന് ആകുലപ്പെടുന്ന മാതാപിതാക്കൾക്ക് നൽകാനുള്ള ഏക ഉപദേശം എന്താണെന്ന ആലിയയുടെ ചോദ്യത്തിന്, ആകുലപ്പെടുന്ന മാതാപിതാക്കൾ ഒരിക്കലും നല്ല മാതാപിതാക്കളല്ല എന്നായിരുന്നു സദ്ഗുരുവിന്റെ മറുപടി. എന്നാൽ മാതാപിതാക്കളുടെ ഉള്ളിൽ നിന്ന് ആകുലത പൂർണ്ണമായും എടുത്തുമാറ്റാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല എന്നായിരുന്നു ആലിയയുടെ മറുപടി.
 
2022 ഏപ്രിലിലായിരുന്നു രൺബീറും ആലിയയും വിവാഹിതരായത്. അതേവർഷം നവംബറിലാണ് റാഹ ജനിച്ചത്. 2023 ക്രിസ്മസ് ദിനത്തിലാണ് താരങ്ങൾ ആദ്യമായി റാഹയെ ലോകത്തിന് പരിചയപ്പെടുത്തിയത്. സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം 'ലവ് ആൻഡ് വാർ'  എന്ന ചിത്രത്തിൽ റൺബീറും ആലിയയും വീണ്ടും ഒന്നിച്ചെത്തുന്നുണ്ട്. ആലിയയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം സ്പൈ യൂണിവേഴ്സിലെ 'ആൽഫ' ആണ്.
അടുത്ത ലേഖനം
"എന്റെ ജീവിത പങ്കാളി എന്നെ ഭ്രാന്തമായി സ്നേഹിക്കണം": വിവാഹമോചന വാർത്തകൾക്കിടെ ഐശ്വര്യ റായിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽമീഡിയ