1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Akshay Kumar, Twinkle Khanna donate 100 oxygen concentrators

കോവിഡ് പ്രതിസന്ധി,100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും

അക്ഷയ് കുമാര്‍
കോവിഡ് വ്യാപനത്താല്‍ രാജ്യത്തെ ആശുപത്രികള്‍ നിറയുമ്പോള്‍ പ്രാണവായു ലഭിക്കാതെ നിരവധി രോഗികളാണ് മരണത്തിന് കീഴടങ്ങുന്നത്. പ്രതിസന്ധി ഘട്ടത്തിലൂടെ നമ്മളെല്ലാം കടന്നു പോകുമ്പോള്‍ ഒരു ആശ്വാസ വാര്‍ത്ത ബോളിവുഡില്‍ നിന്ന് എത്തുകയാണ്. 
 
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കുറവ് കാരണം ബുദ്ധിമുട്ടിലായ ആശുപത്രികള്‍ക്ക് അത് എത്തിക്കാനുള്ള ശ്രമത്തിലാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവ് നേരിടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ തെറാപ്പിക്ക് അനുവാര്യമാണ് ഈ മെഡിക്കല്‍ ഉപകരണം. 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് താര ദമ്പതികള്‍ സംഭാവന ചെയ്തത്.
 
ലോക്ക് ഡൗണ്‍ കാലത്തും അക്ഷയ് കുമാര്‍ മാതൃകയായി മാറിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ അദ്ദേഹം സംഭാവന ചെയ്തിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കാത്തിരിപ്പിന് വിരാമം,ധനുഷ്-ജോജു ജോര്‍ജ് ചിത്രം 'ജഗമേ തന്തിരം' റിലീസ് തീയതി പ്രഖ്യാപിച്ചു