1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Viyyur Central-jail Covid

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേര്‍ക്ക് കോവിഡ്

Viyyur
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പതിനഞ്ചു പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ പതിനാലു പേര്‍ അന്തേവാസികളും ഒരാള്‍ ഉദ്യോഗസ്ഥനുമാണ്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപതു മുതല്‍ നാല് ദിവസങ്ങളായി ഇവിടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കുകയാണ്.
 
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേര്‍ ജയില്‍ ജീവനക്കാരാണ്. ഇവിടെ തടവുകാരും ജീവനക്കാരും ഉള്‍പ്പെടെ ആകെ 1050 പേരാണുള്ളത്. 
About Writer
എ കെ ജെ അയ്യര്‍