1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Akhil Marar about Oru Thathwika Avalokanam

സിനിമയിലെ അവസാന ട്വിസ്റ്റ്,തീയേറ്ററുകളില്‍ നിന്നും വന്ന ഫോണ്‍ കോള്‍, 'ഒരു താത്വിക അവലോകനം' സംവിധായകന്‍ പറയുന്നു

Oru Thathwika Avalokanam
അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍ തന്റെ സിനിമയില്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തുന്ന 'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ സംവിധായകനാണ് അദ്ദേഹം.ചിത്രം ഡിസംബര്‍ 31ന് തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് സംവിധായകന്റെ കുറിപ്പ്. 
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍ എന്റെ സിനിമയില്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്.. കൊല്ലം ജില്ലയില്‍ ഷൂട്ട് തീരുമാനിച്ചു ലൊക്കേഷന്‍ എല്ലാം കണ്ട ശേഷം പെട്ടെന്നായിരുന്നു പാലക്കാട്ടേക്ക് മാറുന്നത്.. തുടക്കത്തില്‍ വിഷമം ഉണ്ടായെങ്കിലും പിന്നീട് ഏറ്റവും വലിയ ഭാഗ്യമായി തോന്നിയത് പാലക്കാട് ഷൂട്ട് ആയിരുന്നു.. അത്തരത്തില്‍ നിരവധി ട്വിസ്റ്റുകള്‍ നിറഞ്ഞ എന്റെ സിനിമയിലെ അവസാന ട്വിസ്‌റ് ആണ് നിരവധി തീയേറ്ററുകളില്‍ നിന്നും ഞങ്ങള്‍ക്ക് ഇന്ന് വന്ന ഫോണ് കോള്‍.. അത് കൊണ്ട് റിലീസ് ഒരാഴ്ച്ച മുന്നേ ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു... ഇനിയുള്ള 6 ദിവസം നിങ്ങള്‍ കടയ്ക്ക് കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ ഡിസംബര്‍ 31 മറക്കണ്ട..
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ധനുഷിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, ഗ്യാങ്സ്റ്റര്‍ ഡ്രാമയുമായി നടന്‍