കെ ആര് അനൂപ്|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2021 (12:48 IST)
സിനിമയില്‍ വീണ്ടും സജീവമാകുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. 17 വര്‍ഷത്തോളം സിനിമയില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. 2019ല്‍ പുറത്തിറങ്ങിയ വൈറസിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയായ തുറമുഖമാണ് പൂര്‍ണിമയുടെ റിലീസിന് ഒരുങ്ങുന്നത്.