'കുഞ്ഞെല്‍ദോയിലെ മിന്നല്‍ മുരളി'; സംഗതി ഇതാണ്, അശ്വതി ശ്രീകാന്ത് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (11:14 IST)

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നടി അശ്വതി ശ്രീകാന്തും ഉണ്ട്. കുഞ്ഞെല്‍ദോയിലെ മിന്നല്‍ മുരളിയായി.

'സത്യം പറഞ്ഞാല്‍ കുഞ്ഞെല്‍ദോയിലെ മിന്നല്‍ മുരളിയാണ് ഞാന്‍...എന്ന് വച്ചാല്‍ ഒരു മിന്നായം പോലെ വന്നു പോകും. പാട്ടെഴുതിയ ബന്ധമാണ് എനിക്കീ സിനിമയോട് കൂടുതല്‍.എന്നിട്ടും ക്യാറക്റ്റര്‍ പോസ്റ്റര്‍ വരെ ചെയ്ത കുഞ്ഞെല്‍ദോ ടീമിനോട് ഒരു കൊട്ട സ്‌നേഹം...അപ്പൊ 24 ന് തീയേറ്ററില്‍ കാണാം'- അശ്വതി ശ്രീകാന്ത് കുറിച്ചു.


ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.


ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :