അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (17:54 IST)
കേരളത്തിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികളെ ക്വാറന്റീനിൽ നിന്നും ഒഴിവാക്കി.ഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഏഴ് ദിവസം ക്വാറന്റീൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.
അതേസമയം ചികിത്സ നല്‍കാതെ രോഗികളെ മടക്കി അയക്കരുതെന്നും മന്ത്രി പറഞ്ഞു. പോസിറ്റിവ് ആയ രോഗികൾക്കും ഡയാലിസിസ് പോലുള്ള ചികിത്സ മുടക്കരുത്. കിടത്തി ചികിത്സയ്ക്ക് വരുന്നവരിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കിടത്തി കൊവിഡ് ടെസ്റ്റ് മതി. സ്പെഷ്യാലിറ്റി വിഭാഗമെങ്കില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സ്ഥലം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.