ജ്യോതികയുടെ പുത്തന്‍ ചിത്രം, നിര്‍മ്മാണം സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (12:51 IST)

നടി ജ്യോതിക സംവിധായിക പ്രിയയുമായി കൈകോര്‍ക്കുന്നു.പ്രിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ നടി സമ്മതിച്ചതായി റിപ്പോര്‍ട്ട്.

വൈകാതെ തന്നെ ചിത്രീകരണം തുടങ്ങും എന്ന് പറയപ്പെടുന്ന ചിത്രം 2ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

2021ല്‍ പുറത്തിറങ്ങിയ 'ഉടന്‍പിറപ്പ്' എന്ന ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. നായികയായി താരത്തെ വീണ്ടും കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :