'പല്ലുപോയ കുട്ടി'; തെന്നിന്ത്യന്‍ നായികയായ മിടുക്കിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (09:20 IST)

കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമേ തമിലാണ് മഞ്ജിമ സജീവം. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ കഴിയുന്ന നടി തന്റെ ബാല്യകാല ഓര്‍മ്മകളിലാണ്. ചെറുപ്പത്തില്‍ പല്ലുപോയ സമയത്തുള്ള ചിത്രമാണ് താരം പങ്കുവച്ചത്.

'ടൂത്ത് ഫെയറിയെ സന്ദര്‍ശിച്ച ശേഷം'-എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജിമ ചിത്രം ഷെയര്‍ ചെയ്തത്. 'സ്‌മൈല്‍ വിത്ത് കോണ്‍ഫിഡന്‍സ്' എന്ന ഹാഷ് ടാഗില്‍ പറത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇക്കഴിഞ്ഞ ദിവസം മറ്റൊരു കുട്ടിക്കാലത്തെ ചിത്രവും നടി പങ്കുവെച്ചിരുന്നു. 'വണ്‍സ് അപോണ്‍ എ ടൈം,' എന്ന് കുറിച്ചുകൊണ്ടാണ് സ്‌കൂള്‍ വേഷത്തിലുള്ള മഞ്ജിമയുടെ ചിത്രം പുറത്തുവന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :