'ഇതിനുള്ളില്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു'; വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (10:59 IST)

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മകള്‍ പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് അശ്വതി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ തന്നാല്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ തനിക്കും കുട്ടിക്കും വേണ്ടി ചെയ്യുകയാണ് നടി. ആദ്യം തന്നെ പ്രെഗ്‌നന്‍സി തലയിണ അശ്വതി
വാങ്ങി.

'ഈ ഗര്‍ഭാവസ്ഥയില്‍ സാധ്യമായ എല്ലാ കാര്യങ്ങളിലും എന്നെത്തന്നെ പ്രയോഗിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ആദ്യ ഘട്ടം ഒരു പ്രെഗ്‌നന്‍സി തലയിണ വാങ്ങുക എന്നതായിരുന്നു.
ആദ്യത്തെ മൂന്ന് മാസത്തില്‍ തന്നെ ഞാന്‍ ഇത് വാങ്ങി, അതിനുശേഷം രാത്രിയും പകലും ഒരു പ്രശ്‌നമേ അല്ലാതായി. ഈ സൂപ്പര്‍ കോംഫി സി തലയിണ എന്നെ നന്നായി കെട്ടിപ്പിടിക്കുകയും എന്റെ കുഞ്ഞിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍ ഞാന്‍ ഇതിനുള്ളില്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുന്നു'- അശ്വതി ശ്രീകാന്ത് കുറിച്ചു.
മനസ്സും ശരീരവും സ്റ്റേബിള്‍ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റല്‍ യോഗയും താരം പരിശീലിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :