വര്‍ക്ക് ഔട്ട് ചിത്രങ്ങളുമായി റിമി; മസില്‍ വരുന്നുണ്ടെന്ന് ബാബുരാജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (16:56 IST)

ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയുമായ റിമി ടോമി. വീട്ടില്‍ തന്നെയാണ് താരത്തിന്റെ വ്യായാമം. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നതിനെ കുറിച്ചെല്ലാം നടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.ഇപ്പോഴിതാ റിമിയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ചിത്രത്തിനു താഴെ നിരവധി പേരാണ് താരത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ കഷ്ടപ്പെട്ടാണ് ശരീരഭാരം റിമി കുറച്ചത്. അമ്മോ, മസില്‍ വരുന്നുണ്ടെന്നാണ് ബാബുരാജ് കുറിച്ചത്.65 കിലോയില്‍ നിന്നും 52 കിലോയിലെത്താന്‍ തന്നെ സഹായിച്ചത് 16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതിയാണെന്ന് റിമി മുമ്പ് പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :