ധോണിക്ക് മുന്‍പ് ടീമിലെത്തി, ഇപ്പോഴും വിരമിച്ചിട്ടില്ല; മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

രേണുക വേണു| Last Modified വെള്ളി, 9 ജൂലൈ 2021 (20:38 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്.ധോണി ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നത് 2004 ഡിസംബര്‍ 23 നാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ധോണി ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ധോണിയേക്കാള്‍ മുന്‍പ് ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുകയും ധോണി വിരമിച്ച ശേഷവും വിരമിക്കല്‍ പ്രഖ്യാപിക്കാത്തതുമായ മൂന്ന് താരങ്ങള്‍ ഉണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

1.ദിനേശ് കാര്‍ത്തിക്

2004 സെപ്റ്റംബര്‍ അഞ്ചിന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യയ്ക്കായി അരങ്ങേറിയത്. ധോണിയേക്കാള്‍ മൂന്ന് മുന്‍പ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിനങ്ങളും 32 ടി 20 മത്സരങ്ങളും കാര്‍ത്തിക് കളിച്ചു. ഇപ്പോള്‍ 36 വയസ്സായി. കുറേ കാലമായി ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടമില്ല. എന്നാല്‍, ഇതുവരെ കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

2. ഹര്‍ഭജന്‍ സിങ്

1998 ലാണ് ഹര്‍ഭജന്‍ ഇന്ത്യയ്ക്കായി ആദ്യം കളിക്കുന്നത്. 2016 മുതല്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ ഹര്‍ഭജന് സാധിച്ചിട്ടില്ല. ഹര്‍ഭജന് ഇപ്പോള്‍ 41 വയസ്സായി. എന്നാല്‍, ഇതുവരെ ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

3. അമിത് മിശ്ര

ധോണിയേക്കാള്‍ ഒരു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ എത്തിയ ആളാണ് അമിത് മിശ്ര. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി അമിത് മിശ്രയ്ക്ക് ടീമില്‍ ഇടമില്ല. അമിത് മിശ്രയും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :