അനുബന്ധ വാര്‍ത്തകള്‍
- പോലീസ് യൂണിഫോമില്‍ നടി ലെന, ഒരു ദിവസം മൂന്ന് പേരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍, 'വനിത' ചിത്രീകരണം ജനുവരി ഒന്നിന്
- നാദിയ മൊയ്തുവിനെ കാണുമ്പോഴെല്ലാം ആ രംഗം ഓര്‍മ്മ വരും, ഭീഷ്മപര്‍വം തിരക്കില്‍ ലെന
- ലെന ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഓളം ഷൂട്ടിംഗ് ആരംഭിച്ചു, പുതിയ വിവരങ്ങള്‍ ഇതാ
- ഷൂട്ടിംഗ് സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അര്ജുന് അശോകന്,ഓളം ഒരുങ്ങുന്നു
- Photos:'നല്ല നാളിന് ആശംസകള്‍';പൊന്നിന് ചിങ്ങത്തെ വരവേറ്റ് സിനിമ താരങ്ങളും
ഭാഗ്യം പരീക്ഷിക്കാന്‍ പേര് മാറ്റി നടി ലെന; ഇനിമുതല്‍ Lena അല്ല !
നടി ലെന തന്റെ പേരില്‍ മാറ്റം വരുത്തി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 'LENA' എന്ന് മാത്രമായിരുന്നു താരത്തിന്റെ പേരിന്റെ സ്പെല്ലിങ്. ഇപ്പോള്‍ പഴയ സ്പെല്ലിങ്ങിനൊപ്പം ലെന ഒരു 'A' കൂടി ചേര്‍ത്തിട്ടുണ്ട്. ഇനി മുതല്‍ 'LENAA' എന്നാണ് പേരിന്റെ സ്പെല്ലിങ് എന്ന് താരം പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയാണ് ലെന തന്റെ പേരിന്റെ സ്പെല്ലിങ് മാറ്റിയ വിവരം അറിയിച്ചത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.
നേരത്തെ നടന്‍ ദിലീപും ഇങ്ങനെ പേരിന്റെ സ്പെല്ലിങ് മാറ്റിയിട്ടുണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപ് സ്പെല്ലിങ്ങില്‍ ഒരു ലെറ്റര്‍ കൂടി ചേര്‍ത്താണ് അന്ന് പേര് മാറ്റിയത്. 'Dileep' എന്നതിനു പകരം 'Dilieep' എന്നാണ് ഇപ്പോള്‍ പേരിന്റെ സ്പെല്ലിങ്. സംവിധായകന്‍ ജോഷിയും തന്റെ സ്പെല്ലിങ്ങില്‍ അവസാനം ഒരു Y കൂട്ടിച്ചേര്‍ത്തത് സംഖ്യാശാസ്ത്രം അനുസരിച്ചാണ്.